പനവൂർ: പനവൂർ കൊട്രയിൽ വീണ്ടും അജ്ഞാത ജീവി. ഇന്നലെ വൈകുന്നേരമാണ് സംഭവം. കുറച്ചു നാളുകൾക്ക് മുൻപ് ഇതേ സ്ഥലത്ത് അജ്ഞാതജീവി ഇറങ്ങി രക്ത പാടുകളും മറ്റും കണ്ടിരുന്നു. അന്ന് വനംവകുപ്പ് അധികൃതർ ക്യാമറ സ്ഥാപിച്ചു. എന്നാൽ പന്നി അല്ലാതെ മറ്റു ജീവികളെ കാണാൻ സാധിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരം ഏകദേശം 4 മണിക്ക് പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയും, അതിന്റെ കുട്ടിയും വീടിനു മുന്നിൽ കൂടി കടന്നുപോകുന്നത് വീട്ടുകാർ കണ്ടാണ് അറിയിച്ചത്. ഇതേ തുടർന്ന് വനംവകുപ്പ് അധികൃതർ എത്തുകയും പരിസരം വീക്ഷിക്കുകയും ചെയ്തു എന്നാൽ പന്നിയെ അല്ലാതെ മറ്റ് മൃഗങ്ങളെ ഇവർക്ക് കാണാൻ സാധിച്ചിട്ടില്ല. ഭയപ്പെടേണ്ട ആവശ്യമില്ല എന്നും ചെന്നായയെ പോലെയുള്ള ഒരുതരം മൃഗമാണ് ഇത് എന്ന് വനം വകുപ്പ് അറിയിച്ചു.
