കണിയാപുരം: അധ്യാപകദിനത്തോടനുബന്ധിച്ച് കണിയാപുരം ഗവ. യു.പി.സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അധ്യാപക വേഷമണിഞ്ഞെത്തിയത് കൗതുക കാഴ്ചയായി. പ്രേക്ഷകരുടെ കണ്ണും മനസ്സും പിടിച്ചു പറ്റുന്ന അവതരണവുമായി സ്കൂളിന്റെ യൂട്യൂബ് ചാനലിലാണ് കൊച്ചുമിടുക്കര്‍ അധ്യാപകരായെത്തിയത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ കേട്ടും അനുഭവിച്ചും നേടിയകഴിവുകള് പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരം രക്ഷിതാക്കളുടെ സഹായത്തോടെ വളരെ ഭംഗിയായി ഉപയോഗപ്പെടുത്തിയ കൊച്ചുമിടുക്കര്‍ക്ക് അഭിനന്ദന പ്രവാഹം. മൂന്നാം ക്ലാസിലെ അബ്ദുല്ലാ ബിന്‍ അന്‍സ്വര്‍ ബാഖവി, നൗഫാൻ ബിൻ സൈദ്, ആദില അസീം, നൈശാന ഫാത്വിമ എസ് എന്നീ വിദ്യാര്‍ത്ഥികളാണ് അധ്യാപകരായെത്തിയത്. ഹെഡ്മാസ്റ്റര് എം നജ്മുദ്ദീന് സര് ഉദ്ഘാടനം ചെയ്തു. അറബി അധ്യാപകരായ നാസറുദ്ദീന്‍ കണിയാപുരം, മുഹമ്മദ് ത്വയ്യിബ് റഹ്മാനി കോഴിക്കോട്, സജ്ന മലപ്പുറം നേതൃത്വം നല്കി.
