കല്ലമ്പലം : വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന പിന്നോക്ക സമുദായക്കാരിയായ സ്ത്രീയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും സ്ത്രീ പേടിച്ച് വീട്ടിൽ നിന്നും ഇറങ്ങിയോടിയപ്പോൾ അവരെ പിന്തുടർന്ന് അവരുടെ മുടിക്കു കുത്തിപ്പിടിച്ച് തറയിലിട്ടു ചവിട്ടുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. ഒറ്റൂർ വില്ലേജിൽ മണമ്പൂർ, ഞായൽ, ശ്യാം നിവാസിൽ മുരളീധരൻറെ മകൻ ശ്യാം കുമാർ (28) ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷിന്റെ
നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടന്നത്.
കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ് ഐ, സബ് ഇൻസ്പെക്ടർമാരായ ഗംഗ പ്രസാദ്, ജയൻ എസ് സി പി ഒ അനിൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
 
								 
															 
								 
								 
															 
															 
				

