വെഞ്ഞാറമൂട് : വേളാവൂരിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം തൈക്കാട് പോത്തന്‍കോട് ബൈപാസിലായിരുന്നു സംഭവം. അപകടത്തില്‍ പെട്ട കാറുകളിലൊന്നിലെ യാത്രക്കാരായ കൊട്ടാരക്കര സ്വദേശി സതീഷ്‌കുമാര്‍ (49), അടൂര്‍ സ്വദേശി വിഷ്ണു സോമന്‍ (30) മറ്റൊരു കാറിലെ യാത്രക്കാരിയായ ഗോകുലം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശി സ്റ്റെഫി ജോയ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിൽ ഇരു കാറുകളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയവരെ വെഞ്ഞാറമൂട് ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
