അച്ഛനെയും മകനേയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രധാന പ്രതി കല്ലമ്പലത്ത് പിടിയിൽ

eiXOT8843821

ആറ്റിങ്ങൽ :ജനവാസമേഖലയിൽ അനധികൃതമായി തുടങ്ങിയ കോഴി ഫാമിനെതിരെ ആർഡിഒയ്ക്ക് പരാതി നൽകി കോഴി ഫാം പൂട്ടിച്ച വിരോധത്തിൽ പട്ടിക ജാതിക്കാരുടെ വീട്ടിലേക്ക് പോകുന്ന വഴി അടയ്ക്കുകയും അത് ചോദിക്കാൻ ചെന്ന അരവിന്ദനേയും മകനേയും ജാതിപ്പേരു വിളിച്ചും ചീത്ത വിളിച്ചും അധിക്ഷേപിക്കുകയും മൺവെട്ടി കൊണ്ട് തലയുടെ ഉച്ചിയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ശേഷം ഒളിവിൽ പോയ സംഭവത്തിലെ പ്രധാന പ്രതി അറസ്റ്റിൽ. ഒറ്റൂർ, വടശ്ശേരിക്കോണം എസ്.എൻപുരം കോട്ടുതല വീട്ടിൽ ഭാസ്കരപിള്ളയുടെ മകൻ ജയൻ(58)നെയാണ് ആറ്റിങ്ങൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എസ്‌വൈ സുരേഷ് അറസ്റ്റ് ചെയ്തത്.

കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഫറോസ്.ഐ . സബ് ഇൻസ്പെക്ടർമാരായ ഗംഗാപ്രസാദ്, അനിൽ.ആർ.എസ്, ജയൻ, എസ്‌സിപിഒ അനിൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു . കോടതിയിൽ ഹാജരാക്കിയി പ്രതിയെ റിമാൻറ് ചെയ്തു . കൂട്ടുപ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!