ചെറുന്നിയൂർ : ചെറിന്നിയൂർ ഗ്രാമപഞ്ചായത്ത് 5 വർഷകാലത്തെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച വികസന രേഖ പ്രസിദ്ധീകരിച്ചു. എം.എൽ എ .അഡ്വ.ബി.സത്യൻ പ്രകാശനം നിർവഹിച്ചു. വികസന രേഖ ബ്ലോക്ക് പ്രസിഡന്റ് എം.കെ.യൂസഫിന് കൈമാറിക്കൊണ്ടാണ് എം.എൽ എ പ്രകാശനം നിർവഹിച്ചത്.
പഞ്ചായത്ത് ഓഫിസിനൊട് ചേർന്നുള്ള ഹാളിലായിരുന്നു ചടങ്ങ് സഘടിപ്പിച്ചത്. 16 വാർഡ് കളിൽ നിന്നും തിരഞ്ഞെടുത്ത വിവിധ സംഘടനകളും പ്രതിനിധികളും പഞ്ചായത്ത് ജപ്രതിനിധികളും ചേർന്ന് വികസന രേഖ ഏറ്റുവാങ്ങി.അടിസ്ഥാന സൗകര്യ വികസനം, വിദ്യഭ്യാസം, കാർഷിക മേഘല, സേവന മേഘല, ആരോഗ്യ മേഘലകളിൽ വലിയ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞു. പഞ്ചായത്ത് സമഗ്രമായി വികസന പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പഞ്ചായത്ത് പ്രസിഡൻ്റിനെയും ഭരണ സമിതിയെയും എം.എൽ.എ അഭിനന്ദിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എൻ.നവപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമന ശിവകുമാർ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ എസ് ഷാജഹാൻ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സബീനാ ശശാങ്കൾ എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ നായർ കൃതജ്ഞത രേഖപ്പടുത്തി.