ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ മെറ്റേണിറ്റി ബ്ലോക്ക് നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ 14 ഉച്ചക്ക് 2.30 ന് ആരോഗ്യ കുടുംബക്ഷേമ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചർ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവ്വഹിക്കും. അഡ്വ: ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ എം.പ്രദീപ് സ്വാഗതവും ,ആറ്റിങ്ങൽ എം.പി അഡ്വ: അടൂർ പ്രകാശ് മുഖ്യ പ്രഭാഷണവും നിർവ്വഹിക്കും. അഡ്വ: ബി.സത്യൻ എം.എൽ.എ യുടെ അഭ്യർത്ഥന മാനിച്ച് ഒപി ഡയാലിസിസ്, മെറ്റേണിറ്റി ബ്ലോക്കുകളുടെ നിർമ്മാണത്തിനായി 10 കോടിയിലധികം തുക അനുവദിക്കുകയായിരുന്നു. 3 കോടി 11 ലക്ഷം 34 ആയിരത്തി 394 രൂപയാണ് മെറ്റേണിറ്റി ബ്ലോക്കിന്റെ അടങ്കൽ തുക. ഡയാലിസിസ് ബ്ലോക്ക് നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഒപി ബ്ലോക്കിന്റെ ആദ്യ ഘട്ട നിർമ്മാണവും പുരോഗമിച്ചു വരുന്നു. വലിയകുന്ന് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ മേഖലയിൽ നടക്കുന്ന വികസനം ആറ്റിങ്ങലിലെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾക്ക് അടിത്തറ പാകുമെന്ന് അഡ്വ.ബി.സത്യൻ എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു