ആറ്റിങ്ങൽ: ലൈഫ് പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി 701 വീടുകൾ നഗരസഭ നിർമ്മിച്ച് നൽകി. വർഷങ്ങളായി വിവിധ പദ്ധതികളിലൂടെ ധനസഹായം ലഭിക്കുകയും എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്ത ഗുണഭോക്താക്കൾക്ക് ആദ്യ ഘട്ടത്തിൽ വീട് പുനർ നിർമ്മിച്ച് നൽകിയത്. രണ്ടാം ഘട്ടത്തിൽ പദ്ധതിക്ക് അർഹരായ വീടില്ലാത്ത ഗുണഭോക്താക്കൾക്ക് വീട് നൽകി. മൂന്നാം ഘട്ടത്തിൽ ഭൂമിയും വീടും ഇല്ലാത്ത അർഹരായ 122 പേരെ തിരഞ്ഞെടുക്കുകയും അതിൽ 27 ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങുകയും ചെയ്തു. തുടർന്ന് ബാക്കിയുള്ളവർക്ക് ഈ വർഷം തന്നെ ഭൂമിയും വീടും നൽകും. കൂടാതെ ഏഴാമത്തെ ഡി.പി.ആർ ന്റെ ഭാഗമായി 65 ഗുണഭോക്താക്കൾ കൂടി വീട് നൽകുമെന്നും നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.