ആറ്റിങ്ങല്‍: രാജ്യത്തിന് വേണ്ടി പൊരുതിയ വക്കം ഖാദര്‍ നാടിനും നാട്ടുകാര്‍ക്കും അഭിമാനമാണന്നും വക്കം ഖാദറിന്റെ സ്മരണകള്‍ വരും തലമുറയ്ക്കും ഉണര്‍വേകുന്നതാണന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കേരളത്തിന്റെ സംഭാവനകള്‍ വളരെ വലുതാണ്. അതില്‍ ഏറ്റവും പ്രസക്തമായ പോരാളിയായിരുന്നു വക്കംഖാദറെന്നും അദ്ദേഹം പറഞ്ഞു. വക്കംഖാദര്‍ അനുസ്മരണ വേദിയുടെ നേതൃത്വത്തില്‍ വക്കം കായിക്കര കടവില്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന വക്കംഖാദറിന്റെ 77ാമത് രക്തസാക്ഷിത്വദിനാചരണവും പുഷ്പാര്‍ച്ചനയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വക്കംഖാദര്‍ അനുസ്മരണ വേദി ചെയര്‍മാന്‍ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വ.കെ.മോഹന്‍കുമാര്‍, കെ.പി.സി.സി. മെമ്പര്‍ എന്‍.സുദര്‍ശനന്‍, വര്‍ക്കല അനില്‍കുമാര്‍, ഇളമ്പഉണ്ണികൃഷ്ണന്‍, വക്കം സുകുമാരന്‍, ആറ്റിങ്ങല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റ്റി.പി.അംബിരാജ, ഷാന്‍ വക്കം, നാസ് ഖാന്‍, ജുനൈദ്, ബിജുശ്രീധര്‍, സജീവ്, ഫാമി തുടങ്ങിയവര്‍ സംസാരിച്ചു.