ആറ്റിങ്ങൽ: നഗരസഭയിലെ വിവിധ വാർഡുകളിലായി ഇതുവരെ രോഗം സ്ഥിതീകരിച്ച 8 പേരാണ് റൂം ക്വാറന്റൈനിൽ കഴിയുന്നത്.
വാർഡ് ഏഴിൽ 12 കാരി, വാർഡ് പതിനൊന്നിൽ 7 മാസം പ്രായമുള്ള കുട്ടി, വാർഡ് പതിമൂന്നിൽ 30,29,5 വയസുള്ള ഒരു കുടുംബത്തിലെ 3 അംഗങ്ങൾ, വാർഡ് ഇരുപത്തിരണ്ടിൽ 28 കാരൻ, വാർഡ് ഇരുപത്തഞ്ചിൽ 29 കാരൻ, വാർഡ് ഇരുപത്തെട്ടിൽ 28 കാരൻ എന്നിങ്ങനെയാണ് നഗരസഭാ പരിധിയിൽ റൂം ക്വാറന്റൈനിൽ കഴിയുന്നവർ. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവർ കർശനമായ ക്വാറന്റൈൻ നീയമങ്ങൾ പാലിക്കണം. ക്വാറന്റൈൻ നീയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നീയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.