തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ പുന്നയ്ക്കാമുഗള്‍, ചന്തവിള(പെരുമണ്‍ചിറ പ്രദേശം), കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഭജനമഠം, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ അമ്പലത്തിന്‍വിള ലക്ഷംവീട് എസ്.സി കോളനി പ്രദേശം, ഓഫീസ് വാര്‍ഡിലെ ഭാഗങ്ങള്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ ഇടത്തറ, മഞ്ഞമല, വര്‍ക്കല മുന്‍സിപ്പാലിറ്റിയിലെ കല്ലാഴി, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ്(ചില ഭാഗങ്ങള്‍), കമുകിന്കോട്ടുകോണം എന്നീ പ്രദേശങ്ങളെ കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.
കണ്ടെയിന്മെന്റ് സോണ്‍ പിന്‍വലിച്ചു
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ നെട്ടയം, ചീനിക്കോണം, കാരോട് ഗ്രാമപഞ്ചായത്തിലെ വടക്കേപുതുവീട്, പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ കരൂര്‍, കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ചെമ്പന്‍കോട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
								
															
								
								
															
															
				

