സ്വന്തമായി കെട്ടിടം ഇല്ലാതിരുന്ന വക്കം വെളിവിളാകം സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ പുതിയ കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം ശിലാസ്ഥാപനം നടത്തി.
1956ൽ സ്ഥാപിതമായ സ്വദേശാഭിമാനി ഗ്രന്ഥശാല വക്കം വെളിവിളാകം ദേവീക്ഷേത്രത്തിലെ എൻ.എസ്.എസ് കരയോഗ മന്ദിരത്തിനോട് ചേർന്ന് പരിമിതികളോടെയാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോഴത്തെ ഗ്രന്ഥശാല ഭരണസമിതി, ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് വക്കം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്പെടുകയും, തുടർന്ന് ജില്ലാ പഞ്ചായത്തിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ക്ഷേത്ര ഭൂമിയിൽ നിന്നും രണ്ടര സെന്റ് ഭൂമി ഗ്രന്ഥശാലയ്ക്ക് കെട്ടിടം നിർമ്മിക്കാൻ സമ്മതപത്രം നൽകിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തീകരിച്ച ശേഷം കൂടുതൽ സൗകര്യങ്ങളൊരുക്കാൻ ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം പറഞ്ഞു. വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജി അദ്ധ്യക്ഷത വഹിച്ചു. ടി. ഷാജു പങ്കെടുത്തു