വെള്ളനാട് : വെള്ളനാട് കളക്കോട് കരമന അറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ ആളിന്റെ മൃതദേഹവും ഇന്ന് രാവിലെ കൂവകുടി പാലത്തിന് സമീപത് നിന്നും കണ്ടെത്തി. ഒരാളുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. പാലോട് പെരിങ്ങമ്മല ബംഗ്ലാവ് വിള വയലരികത്തു വീട്ടിൽ ശിവൻ -ബിന്ദു ദമ്പതികളുടെ മകൻ സജിത്തി (19)ന്റെ മൃതദേഹം ആണ് ഇന്ന് കണ്ടെത്തിയത്. വെള്ളനാട്, കുളക്കോട് ചിത്രാഭവനിൽ അരുണി( 34)ന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് ആണ് സംഭവം. ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട സജിത്തിനെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു അരുൺ. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിൽ അരുണിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം തന്നെ കിട്ടി. വെള്ളിയാഴ്ചയും ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും ഇന്ന് രാവിലെ കൂവകുടി പാലത്തിന്റെ സമീപം വെച്ചാണ് സജിത്തിന്റെ മൃതദേഹം കണ്ടു കിട്ടിയത്.
അശ്വതിയാണ് അരുണിന്റെ ഭാര്യ :
മക്കൾ ആരുഷ് ,ആയുഷ്