ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ 16.85 കിലോമീറ്റർ ദൂരമുള്ള 3 റോഡുകൾ പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നതിന് ശുപാർശ ചെയ്തതായി അടൂർ പ്രകാശ് എം.പി അറിയിച്ചു. കിളിമാനൂർ, വാമനപുരം, ചിറയിൻകീഴ് ബ്ലോക്ക് പരിധിയിൽ വരുന്ന 3 റോഡുകളാണ് പി. എം. ജി. എസ്. വൈ പദ്ധതിയിൽ ഒന്നാം ഘട്ടമായി ഉൾപ്പെടുത്തി പുനർനിർമ്മാണം നടത്തുന്നതിനായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കിളിമാനൂർ ബ്ലോക്കിൽ ഉൾപ്പെട്ട 5.65 കിലോമീറ്റർ നീളം വരുന്ന കടവിള- പുല്ലു തോട്ടം -പട്ടള -മുല്ലശ്ശേരി മുക്ക് റോഡും വാമനപുരം ബ്ലോക്കിൽ ഉൾപ്പെട്ട 4.78 കിലോമീറ്റർ ദൂരം വരുന്ന കോട്ടുകുന്നം- ആനച്ചാൽ – മാമൂട് റോഡ് ചിറയിൻകീഴ് ബ്ലോക്കിൽ ഉൾപ്പെട്ട 5.42 രണ്ട് കിലോമീറ്റർ ദൂരം വരുന്ന വാസുദേവപുരം – പള്ളി ക്ഷേത്രം – പള്ളിയറ റോഡുകളുമാണ് ഒന്നാംഘട്ടമായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ പദ്ധതികളുടെ തുടർ നടപടികൾ പൂർത്തിയാകുന്നതോടെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങുവാൻ കഴിയുമെന്ന് എം. പി അറിയിച്ചു. പ്രദേശവാസികൾ നൽകിയ പരാതികളുടെയും നിവേദനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ മൂന്ന് റോഡുകളും ഒന്നാംഘട്ടമായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമാണം നടത്തുന്നതെന്നും മറ്റു പ്രദേശങ്ങളിലെ റോഡുകളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നതിനുള്ള നടപടികൾ നടന്നു വരുന്നതായും എം.പി അറിയിച്ചു. തുടർ നടപടികൾ പൂർത്തിയായി ഈ റോഡുകളുടെ നിർമ്മാണം നടക്കുന്നതോടെ ഈ പ്രദേശത്തുള്ളവരുടെ യാത്രാ ബുദ്ധിമുട്ട് ഒരു പരിധിവരെ ഒഴിവായി കിട്ടും എന്ന് എം. പി അറിയിച്ചു.