ആറ്റിങ്ങൽ : ആറ്റിങ്ങൽ ബൈപാസ് ഉൾപ്പെടുന്ന കടമ്പാട്ട്കോണം – കഴക്കൂട്ടം 31 കിലോമീറ്റർ സ്ഥലം കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നതിന്റെ സൂചന നൽകി 1956 NHA Act 3D – സബ് സെക്ഷൻ(1, 2) സെക്ഷൻ, പ്രകാരം കേന്ദ്ര സർക്കാരിലെക്ക് ഭൂമി നിക്ഷിപ്തമാക്കിയതിന്റെ ഗസ്സറ്റ് നോട്ടിഫിക്കെഷൻ ഇറക്കിയിരുന്നു. റോഡ് ഗതാഗതം -ദേശിയ പാതാ വിഭാഗം മന്ത്രാലയം 2020 ആഗസ്റ്റ് 20നാണ് പ്രത്യേക ഗസ്സറ്റ് നോട്ടിഫിക്കെഷൻ ഇറക്കിയത്.
പ്രദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കണമെന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ന്(സെപ്റ്റംബർ 16) മാതൃഭൂമി പത്രത്തിൽ പൂർണ വിവരങ്ങളും ഭൂമി വിട്ടുനൽകുന്ന ഉടമകളുടെ പേരുകൾ ഉൾപ്പടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇനി ഭൂമി വിട്ടു നൽകുന്ന വ്യക്തികൾ ആധികാരിക രേഖകൾ ഇതിന് വേണ്ടി ചുമതലപ്പെടുത്തിയിട്ടുള്ള തിരുവനന്തപുരം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എൽ.എ (എൻ.എച്ച്.എ.ഐ) 8 കോംപ്പീറ്റ് അതോറിറ്റി (സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ്, തിരുവനന്തപുരം )മുമ്പാകെ താഴെ കൊടുത്തിട്ടുള്ള തീയതികളിൽ ഹാജരാകണം.
 
 
നിലവിൽ ആറ്റിങ്ങൽ വില്ലേജിലെ തിരുവാറാട്ടുകാവ് ക്ഷേത്ര ഭാഗത്ത് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നു. ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് തീർപ്പാക്കാത്തതിനാൽ ആറ്റിങ്ങൽ വില്ലേജ് 3D യിൽ ഈ ഭാഗം ഒഴിവാക്കി നിർത്തിയിരിക്കുകയാണ്. കേസ് തീരുന്ന മുറയ്ക്ക് മാത്രമെ 3D വിജ്ഞാപനത്തിൽ ആറ്റിങ്ങൽ വില്ലേജ് ഉൾപ്പെടുത്താനാകുവെന്ന് അഡ്വ.ബി. സത്യൻ എം.എൽ എ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഇന്നത്തെ (സെപ്റ്റംബർ 16) മാതൃഭൂമി പത്രം പരിശോധിക്കുക.

 
								 
															 
								 
								 
															 
															 
				

