പാലോട് : തെങ്കാശി പാതയിലെ ഇളവട്ടത്ത് ജില്ലാ പഞ്ചായത്ത് നിർമിക്കുന്ന മിനി സ്റ്റേഡിയത്തിനായി കുന്ന് ഇടിച്ചുമാറ്റുന്ന മണ്ണ് സ്വകാര്യ വ്യക്തികളുടെ കൃഷിയിടവും മറ്റും നികത്താൻ ഉപയോഗിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഇത്തരത്തിൽ ഇടിക്കുന്ന മണ്ണ് ത്രിതല പഞ്ചായത്തുകളുടെ തന്നെ നിർമാണ പ്രവർത്തനങ്ങൾക്കോ സർക്കാർ സംബന്ധമായ ആവശ്യങ്ങൾക്കോ ഉപയോഗിക്കാവൂ എന്നിരിക്കെയാണ് ഇത്തരത്തിൽ വ്യാപകമായി സ്വകാര്യ വ്യക്തികളുടെ പുരയിടം നികത്താൻ ഉപയോഗിക്കുന്നത്. രാഷ്ട്രീയ ഇടപെടലുകൾ മൂലം ജിയോളജി, റവന്യൂ, പഞ്ചായത്ത് അധികൃതർ മണ്ണുവിൽപ്പനയ്ക്കെതിരെ മൗനം പാലിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.