Search
Close this search box.

ആറ്റിങ്ങൽ അവനവഞ്ചേരിയിൽ ക്യാമറ ഉള്ളത് കൊണ്ട് സ്ത്രീയ്ക്ക് പേഴ്സ് തിരിച്ചു കിട്ടി, സിസിറ്റിവി ദൃശ്യം

ei6VW7F39451

 

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ അവനവഞ്ചേരി സ്നേഹ റെസിഡന്റ്‌സ് അസോസിയേഷനിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ അംഗങ്ങൾക്കും നാട്ടുകാർക്കും വലിയ പ്രയോജനമാണെന്നു പല സംഭവങ്ങളും തെളിയിക്കുന്നു. രണ്ടു വർഷം മുൻപ് രണ്ടു കിലോമീറ്ററോളം അസോസോസിയേഷൻ പരിധിയിൽ അവനവഞ്ചേരി, പോയിന്റ്മുക്ക് , ടോൾ മുക്ക് , ഹൈസ്കൂൾ റോഡ് എന്നിവിടങ്ങളിൽ സ്ഥാപിച്ച ക്യാമറകൾ ഒട്ടനവധി വാഹന അപകടങ്ങളിൽ നിർത്താതെ പോയ വാഹനങ്ങൾ പോലീസിനു ക്യാമറയുടെ സഹായത്തോടെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട് .

അസോസിയേഷൻ പരിധിയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് കയ്യോടെ പിടികൂടി പിഴ ഈടാക്കാനുള്ള അവസരവും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്കു സ്നേഹ ക്യാമറ സഹായിച്ചിട്ടുണ്ട്. അവസാനമായി നടന്ന സംഭവം കഴിഞ്ഞ ദിവസം പോയിന്റമുക്കിൽ താമസമുള്ള സ്വപ്ന എന്ന സാധു തയ്യൽ തൊഴിലാളിയുടെ കുടുംബത്തിലെ എല്ലാപേരുടെയും വിലപിടിപ്പുള്ള രേഖകളും മറ്റുള്ളവർക്ക് കൊടുക്കാനുള്ള പണവും നഷ്ടപ്പെട്ടു . വിവരം റെസിഡന്റ്‌സ് സെക്രട്ടറി പ്രസാദിനെ അറിയിക്കുകയും ഉടനെ തന്നെ ക്യാമറയിൽ നിന്ന് എടുത്ത ആളിനെ തിരിച്ചറിയുകയും അവരുമായി ബന്ധപ്പെട്ടു തിരികെ കിട്ടുകയും ചെയ്തു . രണ്ടു വർഷം മുൻപു അസോസിയേഷൻ പ്രസിഡണ്ട് കെ പ്രസന്നബാബുന്റെയും സെക്രട്ടറി ബി .ആർ . പ്രസാദുന്റെയും നേതൃത്ത്വത്തിൽ അംഗങ്ങളുടെ സഹായത്തോടെ ഇതുവരെ 20 ക്യാമറകൾ സ്ഥാപിക്കാൻ കഴിഞ്ഞു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!