പെരുമാതുറ മുതലപൊഴിയിൽ മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞ് കാണാതായ സജിനായുള്ള തിരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ 8:30 ഓടെ മത്സ്യബന്ധനം കഴിഞ്ഞ് തിരിക്കെ വരുന്നതിടെ മുതലപ്പൊഴി അഴിമുഖത്ത് വെച്ചുണ്ടായ അപകടത്തിലാണ് നീണ്ടക്കര ചിറയഴിക്കൽ സ്വദേശി 40 വയസ്സുള്ള സജിനെ കാണാതായത്.
വള്ളത്തിൽ കൂടണ്ടായിരുന്ന 2 പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട ചിലക്കൂർ സ്വദേശികളായ ഷബീർ, ഷിയാർ എന്നിവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.
കാണാതായ സജിനായുള്ള തിരച്ചിൽ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് , ഫയർ ഫോഴ്സും , മറൈൻ എൻഫോഴ്സ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ 8 മണിക്കൂറായി തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ തിരച്ചിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.