Search
Close this search box.

കല്ലമ്പലത്ത് കൂറ്റൻ മരം കടപുഴകി വീണു, ഗതാഗതം സ്തംഭിച്ചു

eiRPTHR66976

 

കല്ലമ്പലം : കല്ലമ്പലം പോലീസ് സ്റ്റേഷന് സമീപം ദേശീയ പാതയിൽ ആയാംകോണത്ത് കൂറ്റൻ മാവ് കടപുഴകി വീണു. ഇന്ന് രാവിലെ 9 മണി കഴിഞ്ഞാണ് സംഭവം. ദേശീയ പാതയ്‌ക്കരികിൽ നിന്ന മരം റോഡിന് കുറുകെ വിഴുകയായിരുന്നു. ആർക്കും പരിക്കേറ്റിൽ. ആ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. മരം വീണതിനാൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഒടുവിൽ ആറ്റിങ്ങൽ, വർക്കല ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരെത്തി മരം മുറിച്ചു നീക്കി. കല്ലമ്പലം പോലീസ് സ്ഥിതി ഗതികൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!