അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിൽ ഉപയോഗിക്കാതെ കയറ്റിവച്ചിരുന്ന പഴയ ഫൈബർ വള്ളം തീകത്തി നശിച്ചു. സമീപത്തെ ചവറുകൂനയ്ക്ക് തീയിട്ടപ്പോൾ അതിൽനിന്ന് തീ പടർന്നതാവാനാണ് സാധ്യതയെന്ന് അഗ്നിരക്ഷാസേനാ അധികൃതർ പറഞ്ഞു. ആറ്റിങ്ങലിലും വർക്കലയിലും നിന്ന് രണ്ട് യുണിറ്റ് അഗ്നിരക്ഷാസേനയെത്തി തീ കൂടുതൽ പടരുന്നത് തടഞ്ഞു. വള്ളം പൂർണമായും കത്തിയമർന്നു. സമീപത്തെ വള്ളങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞതിനാൽ വൻ നാശനഷ്ടം ഒഴിവായി.