വീട്ടിൽ കിടന്നുറങ്ങിയ പെൺകുട്ടിയെ തെരുവു നായ കടിച്ചു

eiJ5DLA55255

ഭരതന്നൂർ : വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഒൻപതുവയസുകാരിയുടെ കൈവിരൽ തെരുവ് നായ കടിച്ചു. ഭരതന്നൂർ കാക്കാണിക്കര കടയിൽ വീട്ടിൽ ബിനു- ജലജ ദമ്പതികളുടെ മകൾ വീണയ്ക്കാണ്‌ കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്കായിരുന്നു സംഭവം. മാതാവ് മുറ്റമടിച്ചുകൊണ്ടിരുന്ന സമയം തുറന്നുകിടന്ന മുൻവാതിലിലുടെ അകത്തു കടന്ന തെരുവ് നായ കട്ടിലിൽ ചാടിക്കയറി അക്രമിക്കുകയായിരുന്നു. നിലവിളികേട്ട് ജലജ മുറിയിൽ എത്തിയപ്പോഴേക്കും കുട്ടിയുടെ വലതു കൈയിലെ ചൂണ്ട് വിരലും നഖവും കടിച്ചെടുക്കുകയും കൈകാലുകളിൽ മാരക മുറിവുകൾ വരുത്തുകയും ചെയ്തിരുന്നു. കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ സർജറിക്ക് വിധേയമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

ഒന്നരവയസുകാരി തൃതീയയ്ക്ക് നാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൻ്റെ ഭാരത് വിഭൂഷൻ അവാർഡ് കല്ലമ്പലം: നാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൻ്റെ ഭാരത് വിഭൂഷൻ അവാർഡിലൂടെ ശ്രദ്ധേയമായി ഒന്നരവയസുകാരി. ആഴാംകോണം ലക്ഷ്മിയിൽ മോഹിന്ദിൻ്റെയും വിനോദിനിയുടെയും മകൾ തൃതീയയാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. മൃഗങ്ങൾ, വസ്ത്രങ്ങൾ, ശരീരഭാഗങ്ങൾ, ഗതാഗതം തുടങ്ങി വിവിധ വിഷയങ്ങളിൽ 240 ഓളം വസ്തുക്കൾ തിരിച്ചറിയാനുള്ള കഴിവിലൂടെ നേരത്തെതന്നെ ഇന്ത്യ ബുക്ക് റെക്കോർഡ്‌സിൽ ഇടം നേടിയിരുന്നു. പിന്നീട് എക്സ്ട്രാ ഓർഡിനറി ഗ്രാസ്‌പിംഗ് പവർ ജീനിയസ് കിഡ് വിഭാഗത്തിൽ കലാം വേൾഡ് റെക്കോർഡും, യംഗ് അച്ചീവർ വിഭാഗത്തിൽ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് നൽകുന്ന ഭാരത് വിഭൂഷൺ അവാർഡും കരസ്ഥ‌മാക്കുകയായിരുന്നു.

error: Content is protected !!