Search
Close this search box.

പിടിക്കപ്പെടാതിരിക്കാൻ ദമ്പതികളെ കൂടെ കൂട്ടി, കാറിന്റെ ബോണറ്റിൽ കടത്തിയ കഞ്ചാവുമായി കല്ലറ സ്വദേശികള്‍ തൃശൂരിൽ പിടിയില്‍

eiTM1K095138

 

കല്ലറ : ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽ നിന്നും വലിയതോതിൽ കഞ്ചാവ് കടത്തുന്ന ദമ്പതികളടക്കം നാലുപേരെ തൃശൂർ സിറ്റി ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.

നിരവധി കേസിൽ പ്രതികളായ തിരുവനന്തപുരം, കല്ലറ സ്വദേശികളായ ജാഫർ ഖാൻ(34), റിയാസ്(39), ഷമീർ(31), സുമി(26) എന്നിവരെയാണ് 10 കിലോ കഞ്ചാവുമായി ശക്തൻ ബസ് സ്റ്റാൻഡിനു സമീപം വെച്ച് അറസ്റ്റ് ചെയ്തത്. കാറിന്റെ ബോണറ്റിന്റെ ഉള്ളിൽ വെച്ച് കഞ്ചാവ് കടത്തുന്നതാണ് ഇവരുടെ രീതി.
ജാഫർ ഖാൻ ആണ് സംഘ തലവൻ. ചെക്കിങ് ഒഴിവാക്കാൻ വേണ്ടിയാണ് ദമ്പതി സുഹൃത്തുകളായ ഷമീറിനെയും ഭാര്യയെയും കൂടെ കുട്ടുന്നത്.

ആന്ധ്ര വരെ പോകുന്നതിന് പ്രതിഫലമായി ടിവിയും മേശയും വാങ്ങിച്ചു തരാമെന്നാണ് ഓഫർ. അതിനു വേണ്ടി ചെക്കിങ് ഒഴിവാക്കാൻ കാറിന്റെ മുൻസീറ്റിൽ ഇരിക്കണം എന്നാണ് എഗ്രിമെന്റ്.

റിയാസ് ഒരു മാസം മുൻപാണ് ഗൾഫിൽ നിന്നും എത്തിയത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ ഐപിഎസ്സിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ് നടന്നത്. തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് സമീപത്തുവച്ച് അറസ്റ്റ് ചെയ്തു.

ലോക്ക് ഡൗണിന്റെ മറവിൽ ധരാളം പേരാണ് ഇപ്പോൾ കഞ്ചാവ് ബിസിനസ്സിൽ ഇറങ്ങിയിട്ടുള്ളത്. ആഡംബര കാറിന്റെ ബോണറ്റിനുള്ളിൽ നിന്ന് 10 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. ഇതിനു മാർക്കറ്റിൽ 9 ലക്ഷം രൂപ വില മതിക്കും.

അറസ്റ്റ് ചെയ്ത സംഘത്തിൽ സിറ്റി സി ബ്രാഞ്ച് എസിപി ബാബു കെ തോമസ്, ഈസ്റ്റ്‌ ഇൻസ്‌പെക്ടർ ലാൽ കുമാർ പി, എസ്‌ഐ സിനോജ് എസ്, ഷാഡോ പോലീസ് അംഗങ്ങളായ എസ്‌ഐ ഗ്ലാഡ്സ്റ്റോൺ,രാജൻ എം, സുവ്രതകുമാർ എൻ.ജി , റാഫി പി.എം , എ.എസ്‌ഐമാരായ ഗോപാലകൃഷ്ണൻ കെ, രാകേഷ് പി, ഹബീബ്, സുദേവ് പി, സാജ് കെ ഡി, എസ്ആർസിപിഒമാരായ പഴനി സാമി, ജീവൻ, വിപിൻ ദാസ്, ഷാരോൺ , അരുൺ വനിതാ പോലീസ്സുകാരായ സിനി, മിനി സി എന്നിവർ ഉണ്ടായിരുന്നു..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!