ചിറയിൻകീഴ്: ചിറയിൻകീഴ് സ്വദേശിയായ യുവാവ് മുതലപ്പൊഴി പാലത്തിൽ നിന്നും കായലിലേക്ക് ചാടി. ചിറയിൻകീഴ്, കുറക്കട സ്വദേശി രാകേഷ് (25) ആണ് ചാടിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. സ്കൂട്ടറിൽ പാലത്തിന്റെ ഭാഗത്തേക്ക് സഞ്ചരിച്ച് വന്ന രാകേഷ് സ്കൂട്ടർ ഒതുക്കിവെച്ച ശേഷം കായലിലേക്ക് എടുത്തുചാടിയെന്നാണ് ലഭിക്കുന്ന വിവരം mതുടർന്ന് കഠിനംകുളം പോലീസും മറൈൻ എൻഫോഴ്സ്മെന്റും ഫയർഫോഴ്സും സംയുക്തമായി തെരച്ചിൽ തുടരുകയാണ്. ആത്മഹത്യാശ്രമം ആണ് എന്നാണ് പോലീസ് പറയുന്നത്.