ഒരാഴ്ചയിലേറെയായി പ്രദേശവാസികളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കരടി കൂട്ടിലായി.
Media error: Format(s) not supported or source(s) not found
Download File: https://attingalvartha.com/wp-content/uploads/2020/10/VID-20201002-WA0034.mp4?_=1കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി നാവായിക്കുളം കുടവൂർ മടന്തപച്ച, പുല്ലൂർമുക്ക്, പള്ളിക്കൽ, കക്കോട്, പുന്നോട്, മരുതികുന്ന് എന്നീ സ്ഥലങ്ങളിൽ കരടിയെ കണ്ടതായി നാട്ടുകാർ അറിയച്ചതിനെ തുടർന്ന് വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തുകയും, അവിടെ കണ്ടെത്തിയ കാൽപ്പാടുകൾ കരടിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ പ്രദേശത്തെ ഒരു റബ്ബർ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന തേൻ കൂടുകൾ കരടി തകർത്തിരുന്നു.തുടർന്നാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് ഇവിടെ കെണിയൊരുക്കിയത്. നാട്ടുകാരും, പോലീസും, പഞ്ചായത്തും, വനവകുപ്പ് ജീവനക്കാരുമെല്ലാം കരടിയെ കെണിയിലാക്കാനുള്ള തീവ്ര ശ്രമത്തിൽ ആയിരുന്നു. ഇന്ന് പുലർച്ചയോടെ പള്ളിക്കൽ -കാട്ടുപുതുശ്ശേരി റോഡിൽ പലവക്കോട്, കെട്ടിടം മുക്കിൽ ആണ് കരടി കൂട്ടിനുള്ളിലായത്. കരടിയെ പിടികൂടിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.
https://www.facebook.com/153460668635196/posts/678509019463689/