നെടുങ്ങണ്ട പ്രദേശത്ത് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എസ്എഫ്ഐ നെടുങ്ങണ്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
സേക്രഡ് ഹാർട്ട് നെടുങ്ങണ്ട ശ്രീനാരായണ
ഹയർ സെക്കൻഡറി സ്കൂൾ
എന്നിവിടങ്ങളിൽ പഠിച്ചു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യാണ് അനുമോദിച്ചത്.
വർക്കല എംഎൽഎ അഡ്വക്കേറ്റ് വി. ജോയി വിദ്യാർത്ഥികളെ അനുമോദിക്കുകയും അവാർഡുകൾ നൽകുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. പ്രവീൺ ചന്ദ്ര, പി വിമൽരാജ്, എസ്. എഫ് ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയ് വിമൽ, അരുൺ, നന്ദൻ, റോഷൻസോണി എന്നിവർ പങ്കെടുത്തു .