സംസ്ഥാന സർക്കാർ ഐ. സി. ഡി. എസ് പദ്ധതിയ്ക്ക് രൂപം നൽകിയിട്ട് ഇന്നേയ്ക്ക് 45 വർഷം തികയുന്നു. മംഗലപുരം ഗ്രാമപഞ്ചായത്തിൽ 41 അംഗൻവാടികളിലും ഗുണഭോക്താക്കളുടെ വീടുകളിലും വെളിച്ചം തെളിയുക്കുന്നതിന്റെ ഭാഗമായി ഇടവിളാകം ലക്ഷം വീട് അംഗൻവാടിയിൽ പ്രദേശവാസികളും അംഗൻ വാടി ടീച്ചർ സീന, ഹെൽപ്പർ സൈനഫ, സിഡിഎസ് അംഗം ഷൈന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകവും ചേർന്ന് വെളിച്ചം തെളിയിച്ചു.