Search
Close this search box.

മുതലപ്പൊഴിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി

eiQIKKY10208

 

അഞ്ചുതെങ്ങ് : ഒക്ടോബർ ഒന്ന് വൈകുന്നേരം അഞ്ചുതെങ്ങ് മുതലപൊഴി പാലത്തിൽ നിന്നും കായലിലേക്ക് ചാടി കാണാതായ ചിറയിൻകീഴ്, കുറക്കട സ്വദേശി രാകേഷ് (25)ന്റെ മൃതദേഹം ഇന്ന് പുലർച്ചെ കടലിൽ നിന്ന് കണ്ടെടുത്തു. ഉൾക്കടലിൽ മൃതദേഹം കണ്ടെത്തിയ മത്സ്യത്തൊഴിലാളികൾ പൊലീസിനെ വിവരമറിയിക്കുകയും മറൈൻ ഫോഴ്സ് മെന്റിന്റെ സാന്നിധ്യത്തിൽ മൃതദേഹം കരയ്ക്കെത്തിക്കുകയും ചെയ്തു. തുടർന്നുള്ള നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം മറ്റു നടപടികൾ സ്വീകരിക്കും.

ഒക്ടോബർ ഒന്നിന് വൈകുന്നേരം 7 മണിയോടെ സ്കൂട്ടറിൽ മുതലപ്പൊഴി പാലത്തിന്റെ ഭാഗത്തേക്ക് സഞ്ചരിച്ച് വന്ന രാകേഷ് സ്കൂട്ടർ ഒതുക്കിവെച്ച ശേഷം കായലിലേക്ക് എടുത്തുചാടുകയായിരുന്നു. തുടർന്ന് കഠിനംകുളം പോലീസും മറൈൻ എൻഫോഴ്സ്മെന്റും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെയാണ് മത്സ്യബന്ധനത്തിലേർപ്പെട്ട മത്സ്യതൊഴിലാളികൾ മൃതദേഹം കണ്ടെത്തി കരയ്ക്ക് എത്തിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!