ഓട്ടോറിക്ഷ കത്തിച്ച കേസിലെ പ്രതിയെ നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തു.

ei0E9FO86570

 

നെടുമങ്ങാട് :കരകുളം സ്വദേശിയുടെ ഓട്ടോറിക്ഷ കത്തിച്ച കേസിലെ പ്രതിയെ നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തു. കരകുളം മുല്ലശേരി തോപ്പിൽ തടത്തരിക്കത്ത്‌ വീട്ടിൽ സഞ്ജു (24)വിനെ ആണ് നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. കരകുളം മുല്ലശേരി സ്വദേശിയുടെ ഓട്ടോറിക്ഷ വെട്ടി പൊളിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീയിട്ട് നശിപ്പിച്ച കേസിലെ മൂന്നാം പ്രതിയാണ് അറസ്റ്റില്ലായ സഞ്ജു. ഒന്നാം പ്രതിയായ നെടുമങ്ങാട് പേരുമല തടത്തരിക്കത്‌ വീട്ടിൽ ഷൈജു നേരത്തെ അറസ്റ്റിൽ ആയിരുന്നു. പരാതിക്കാരിയുടെ മക്കൾ ഒന്നാം പ്രതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്തിലുള്ള വിരോധത്തിലാണ് പരാതിക്കാരിയുടെ ഭർത്താവിന്റെ പേരിലുള്ള ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചത്. നെടുമങ്ങാട് പോലിസ് ഇൻസ്‌പെക്ടർ വി.രാജേഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്‌പെക്ടർ സുനിൽ ഗോപി, എ.എസ്. ഐമാരായ പ്രദീപ്, പ്രകാശ്, എസ്. സി.പി.ഒ പ്രസാദ്, സി. പി.ഒ സനൽരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!