Search
Close this search box.

ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം ടിപ്പർ ലോറി മറിഞ്ഞു

eiQR03Q90722

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ പാലത്തിന്  സമീപം എംസാൻഡുമായി പോയ ടിപ്പർ ലോറി മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1 അര മണി കഴിഞ്ഞാണ് സംഭവം. ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ടിപ്പർ ലോറി പൂവൻപാറയ്ക്ക് സമീപം എതിർ ദിശയിൽ ഇട റോഡിൽ(തീയേറ്റർ റോഡ് ) നിന്ന് കയറി വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക്‌ പിടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എങ്കിലും ലോറി സ്കൂട്ടറിൽ തട്ടി. സ്കൂട്ടറിൽ ഉണ്ടായിരുന്ന കടയ്ക്കാവൂർ സ്വദേശികളായ രണ്ടു യുവാക്കൾക്ക് നിസ്സാര പരിക്കേറ്റു. ഇവരെ ഫയർ സ്റ്റേഷൻ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി. ലോറി മറിഞ്ഞെങ്കിലും ഡ്രൈവർക്ക് പരിക്കില്ല. ലോറിയിൽ ഉണ്ടായിരുന്ന എംസാൻഡ് റോഡ് വശത്തായി വീണ് കിടക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!