Search
Close this search box.

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

eiBBW3M85338

 

ആറ്റിങ്ങൽ : വീടിനുള്ളിൽ കടന്നു വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ.വഞ്ചിയൂർ,ചാത്തമ്പാറ നവ്യാലയം വീട്ടിൽ രാജുവിന്റെ മകൻ പ്രവീൺ (24) ആണ് അറസ്റ്റിലായത്. മെയ് മുപ്പതാം തീയതി ഉച്ചയ്ക്ക് ആറ്റിങ്ങൽ സ്വദേശിനിയുടെ വീട്ടിൽ കടന്നു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയും വീട്ടമ്മ ബഹളം വച്ചപ്പോൾ ദേഹോപദ്രവം ഏൽപിച്ച ശേഷം ഒളിവിൽ പോവുകയും ആയിരുന്നു. പ്രതിയെ ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷിൻറെ നിർദ്ദേശാനുസരണം ഐ.എസ്. എച്ച്. ഒ ഷാജിയുടെ നേതൃത്വത്തിൽ എസ്.ഐ സനൂജ്, എസ്‌.ഐ ആശ, എ.എസ്. ഐ പ്രദീപ്, എസ്.ഐ ജോയ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!