കേരള സർക്കാറിൻ്റെ കീഴിൽ ഖരമാലിന്യ സംസ്കരണത്തിന് അടിസ്ഥാന സൗകര്യം ഒരുക്കിയ 501 ഗ്രാമപഞ്ചായത്തുകൾക്കും 58 നഗരസഭകൾക്കും 30 ബ്ലോക്ക് പഞ്ചായത്തുകൾക്കും ശുചിത്വ പദവി ലഭ്യമായത്തിൻ്റെ അവാർഡ് ദാനം ഇന്നേ ദിവസം നടന്നു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ കിഴുവിലം ഗ്രാമ പഞ്ചായത്തിനും വക്കം ഗ്രാമപഞ്ചായത്തിനുമാണ് അവാർഡ് ലഭിച്ചത്. കിഴുവിലം ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.അൻസാറിന് അവാർഡ് കൈമാറി കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്വാഗതവും സുപ്രണ്ട് രേവിന്ദൻ നായർ നന്ദിയും രേഖപ്പെടുത്തി.യോഗത്തിൽ ജനപ്രതിനിധികളായ ഉണ്ണികൃഷ്ണൻ, ഫൈസൽ, ഷാജഹാൻ, രേഖ വി.ആർ, സുജ, സൈനാ ബീവി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലെനിൻ, കിഴുവിലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി.ജി, അസിഡൻ്റ് സെക്രട്ടറി ബെൻസി ലാൽ, നിർവ്വഹ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാഗംങ്ങൾ എന്നിവർ പങ്കെടുത്തു.
 
								 
															 
								 
								 
															 
															 
				

