ആറ്റിങ്ങൽ: വിദ്യാർത്ഥിനിയെ ശല്യം ചെയ്ത പ്രതിയെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. കിഴുവിലം കാട്ടുമുറാക്കൽ പൊയ്കവിള മേലാറ്റു വിള വീട്ടിൽ ബൈജു( 22) ആണ് പിടിയിലായത്.
കഴിഞ്ഞ ഡിസംബറിൽ അവനവഞ്ചേരി സ്കൂളിനു സമീപത്തുവച്ച് വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ എത്തിയ ബൈജു അശ്ലീലം പറഞ്ഞ് ശല്യപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോക്സോ ആക്ട് പ്രകാരം കേസ് എടുത്തതറിഞ്ഞ് ഇയാൾ ഒളിവിൽപ്പോയി. എന്നാൽ അവനവഞ്ചേരി സ്നേഹ റെസിഡൻസ് അസോസിയേഷന്റെ സിസിറ്റിവി ക്യാമെറയിൽ നിന്നും പ്രതിയെ കുറിച്ചുള്ള ദൃശ്യങ്ങൾ ലഭിച്ചത് പൊലീസിന് സഹായകമായി.
കോഴിക്കോട്, കണ്ണൂർ, ക ഴക്കൂട്ടം എന്നിവിടങ്ങളിലാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. കോഴിക്കോട്ട് താമസിക്കുമ്പോൾ പൊലീസ് തിരക്കിയതറിഞ്ഞ് കഴക്കൂട്ടത്ത് എത്തി ഒളിവിൽതുടരുമ്പോഴാണ് പിടികൂടിയത്. സി.ഐ ഷാജി, എസ്.ഐ സനൂജ്,എ.എസ്.ഐ സലിം, പൊലീസുകാരായ നിതിൻ, രാകേഷ്, വിനു, സുധീഷ്, അജി, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://attingalvartha.com/2019/12/avanavancheri-school-4/