Search
Close this search box.

അഞ്ചുതെങ്ങ് കായിക്കരയിലെ സോളാർ ലൈറ്റ് തകർന്നു

eiH51PZ5195_compress94

 

അഞ്ചുതെങ്ങ് : കായിക്കരയിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച സോളാർ ലൈറ്റ് തകർന്നുവീണിട്ടും തിരിഞ്ഞുനോക്കാൻ ആളില്ലെന്ന് പരാതി.കായിക്കര ആശാൻ സ്മാരകത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റ് അനുബന്ധ ഉപകരണങ്ങളാണ് വർഷങ്ങളായി ശോചനീയാവസ്ഥയിലുള്ളത്.

മുഖ്യമന്ത്രി മുതൽ എംപി, എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പർമാർ, പ്രാദേശിക രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ, നേതാക്കന്മാർ ഉൾപ്പെടെയുള്ളവർ വിവിധ ഉദ്ഘാടന പരിപാടികൾക്കും സാംസ്കാരിക പരിപാടികൾക്കും കമ്മിറ്റികൾക്കും മറ്റുമായി നിരന്തരം സന്ദർശനം നടത്തുന്ന അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരക ജംഗ്ഷനിലെ ലക്ഷങ്ങളുടെ സോളാർ ലൈറ്റിനാണ് ഈ ദുർഗതി.

ലൈറ്റുകൾ സ്ഥാപിക്കുവാൻ കാണിക്കുന്ന ഉത്സാഹം ലൈറ്റുകൾ സംരക്ഷിക്കുന്നതിലോ യഥാസമയങ്ങളിൽ മെയിന്റനൻസ് ഉറപ്പുവരുത്തി പ്രവർത്തനക്ഷമമാക്കുന്നതിലോ കാട്ടാറില്ലെന്ന് നാട്ടുകാർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!