Search
Close this search box.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന് “അക്ഷയ കേരളം” പുരസ്‌കാരം.

ei8WPDC85539_compress43

 

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന് അക്ഷയ കേരളം പുരസ്‌കാരം. കേരള സർക്കാരിന്റെ “എന്റെ ക്ഷയരോഗ മുക്ത കേരളം” പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനാണ് പുരസ്‌കാരം ലഭിച്ചത്.

ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗികൾ തുടർച്ചയായ ഒരു വർഷക്കാലം ഗ്രാമ പഞ്ചായത്തിൽ ഇല്ല എന്ന നേട്ടത്തിനുപുറമെ, ക്ഷയരോഗം കണ്ടെത്തിയ ആരും തന്നെ ഇടയ്ക്ക് വച്ചു ചികിത്സ നിർത്തിയില്ല എന്ന അപൂർവ്വ നേട്ടവും കൈവരിച്ചതിനാണ് സംസ്ഥാന സർക്കാരിന്റെ അക്ഷയ കേരളം പുരസ്കാരത്തിന് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിനെ അർഹമാക്കിയത്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ വച്ചുനടന്ന പരിപാടിയിൽ അക്ഷയ കേരളം പുരസ്കാരം അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണ് ഡോ രാമകൃഷ്ണ ബാബു കൈമാറി.ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി , വൈസ് പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!