വാമനപുരം : വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള വാമനപുരം സർക്കാർ ഐ.ടി.ഐയുടെ കെട്ടിടം നിർമ്മിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി ഡികെ മുരളി എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. തൊഴിലും നൈപുണ്യവും(സി) വകുപ്പാണ് ഭരണാനുമതി നൽകിയത്.