ആറ്റിങ്ങൽ: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘ക്ഷയമുക്ത നഗരമെന്ന’ അംഗീകാരമാണ് ആറ്റിങ്ങൽ നഗരസഭ നേടിയത്. കഴിഞ്ഞ ഒരു വർഷകാലമായി പട്ടണത്തിൽ ക്ഷയരോഗികൾ ഉണ്ടായിട്ടില്ല എന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം ആറ്റിങ്ങൽ നഗരസഭക്ക് ഈ അംഗീകാരം നൽകിയത്. ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചറും പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ എൻ ഖോബ്രഗടെ ഐ.എ.എസും ഒപ്പ് വച്ച പ്രശസ്തി പത്രമാണ് നഗരസഭക്ക് കൈമാറിയത്. വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പിന്റെ പ്രതിനിധിയും ജില്ലാ റ്റി.ബി ഓഫീസറുമായ ഡോക്ടർ ദേവ്കിരൺ നഗരസഭാ ചെയർമാൻ എം.പ്രദീപിന് ബഹുമതി പത്രം കൈമാറി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, താലൂക്ക് കൺവീനർ ഡോ. രാമകൃഷ്ണ ബാബു, ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.