കരകുളം: കേരളം പൊതുവിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി മാറിയതിന്റെ നെടുമങ്ങാട് അസംബ്ലി നിയോജകമണ്ഡലതല പ്രഖ്യാപനം കരകുളം ഗവ. വി.എച്ച്.എസ്.എസിൽ സി.ദിവാകരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാപ്പഞ്ചായത്ത് അംഗം പി.ഉഷാകുമാരി അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അനില,എ.ഇ.ഒ. എൽ.ജി.ഇന്ദു, എസ്.എസ്.സുരേഷ്കുമാർ, എസ്.ലത, കെ.സതികുമാർ, ശുഭമണി, നൗഫൽ, സുജു എന്നിവർ സംസാരിച്ചു.