കിളിമാനൂർ: അനധികൃതമായി വിദേശമദ്യം സംഭരിച്ച് വില്പന നടത്തിയയാളെ എക്സൈസ് പിടികൂടി. പോങ്ങനാട് കീഴ്‌പേരൂർ കെ.പി. സദനത്തിൽ രവീന്ദ്രൻ നായർ(57) ആണ് പിടിയിലായത്. വർഷങ്ങളായി മദ്യവില്പന നടത്തുന്ന ഇയാളെ പിടികൂടാൻ എക്സൈസ് പലതവണ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. വിദേശമദ്യ വില്പനശാലകളിൽനിന്നു വാങ്ങുന്ന മദ്യം ഇരട്ടിവിലയ്ക്കു മറിച്ചുവിൽക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് എക്സൈസ് സംഘം പറഞ്ഞു