Search
Close this search box.

വീടുകയറി അക്രമം, ഒരാൾ കൂടി അറസ്റ്റിൽ

eiEGYK428989

 

ആറ്റിങ്ങൽ : വീട്ടിൽ അതിക്രമിച്ചുയറി യുവാവിനെയും അമ്മയെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. ആറ്റിങ്ങൽ എൽ.എം.എസ്. ജങ്ഷൻ ചിത്രാ നിവാസിൽ റമീസ്(21) ആണ് അറസ്റ്റിലായത്.പൂവമ്പാറ ശിവഭദ്ര ദേവീക്ഷേത്രത്തിനു സമീപം പുത്തൻവീട്ടിൽ നിധിൻ, അമ്മ അജിത എന്നിവരെ ആക്രമിച്ചതാണ് കേസ്. കേസിൽ കീഴാറ്റിങ്ങൽ അൽബുർഹാൻ കോളേജിനു സമീപം രാധാമന്ദിരത്തിൽ കാർത്തിക്കിനെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി. എസ്.വൈ.സുരേഷിന്റെ നിർദേശപ്രകാരം സി.ഐ. എസ്.ഷാജി, എസ്.ഐ. സനൂപ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!