കിളിമാനൂർ : കിളിമാനൂർ പഞ്ചായത്ത് ഹരിത കേരളാ മിഷൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം കിളിമാനൂർ പഞ്ചായത്തിൽ നടന്നു. അനുമോദന പത്രിക സമർപ്പണം എംഎൽഎ അഡ്വ ബി സത്യൻ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാളിന് നൽകി നിർവഹിച്ചു. പഞ്ചായത്ത് തയ്യാറാക്കിയ വികസന രേഖയുടെ റിലീസിങ്ങും എം.എൽ.എ നിർവഹിച്ചു.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ദേവദാസ് സ്വാഗതം ആശംസിച്ചു. മെമ്പർമാരായ എസ്.എസ് സിനി, ബീനാ വേണുഗോപാൽ, അനിത, എം.വേണുഗോപാൽ എന്നിവർ പങ്കെടുത്തു. സെക്രട്ടറി ബിജി ജോസഫ് നന്ദി പറഞ്ഞു.