ചെമ്മരുതി : അതിജീവനത്തിന് ജൈവ വൈവിധ്യത്തിന്റെ ആയിരം പച്ചത്തുരുത്തുകൾ പൂർത്തീകരണ പ്രഖ്യാപനവും, റിപ്പോർട്ട് പ്രകാശനവും കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഇന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ നടന്ന പച്ചത്തുരുത്ത് പൂർത്തീകരണ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി രഞ്ജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. എച്ച് സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻ വി.ജയ സിംഹൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലേഖ കുറുപ്പ് ,ജനാർദ്ദനക്കുറുപ്പ് ,വി .സുബിൻ ,ബേബി സേനൻ എന്നിവർ പങ്കെടുത്തു.ഹരിത കേരള മിഷന്റെ പ്രശസ്തിപത്രം പഞ്ചായത്ത് പ്രസിഡൻറിന് കൈമാറി.