ചെന്നിയൂർ:ചെറുന്നിയൂർ ശ്രീ ശാസ്താ ക്ഷേത്രത്തിൽ മോഷണം നടന്നു. വിഗ്രഹവും, നാല് കാണിക്കാ വഞ്ചിയും നഷ്ടമായി. ഇന്ന് പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് വിവരം.
എംഎൽഎ അഡ്വ ബി സത്യൻ സംഭവ സ്ഥലത്ത് എത്തി കാര്യങ്ങൾ മനസ്സിലാക്കി ജില്ലാ പോലിസ് സൂപ്രണ്ടിനൊട് ആവശ്യപ്പെട്ട പ്രകാരം ഉന്നത പോലിസ് ഉദ്യോഗസ്ഥരും വിരൾ അടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു. പുലർച്ചെ ക്ഷേത്ര സെക്രട്ടറിയാണ് മോഷണം നടന്നതായി മനസ്സിലാക്കി പോലിസിനെ വിവരം അറിയിച്ചത്. മോഷ്ടാക്കളെ എത്രയും വേഗം പിടികൂടണമെന്ന് എംഎൽഎ ജില്ലാ പോലിസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ചെറിന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവപ്രകാശും, എം.എൽ.എ.യൊടൊപ്പം ഉണ്ടായിരുന്നു.