വാമനപുരം: ആനാകുടി റോഡിൽ വീണ് കിടന്ന വലിയതുക അടങ്ങിയ പേഴ്സും, പാസ്സ്‌ബുക്കും തിരികെ നൽകി വാമനപുരം ഓട്ടോ ഡ്രൈവറും 4908 നമ്പർ വാഴ്‌വേലിക്കോണം ശാഖ പ്രസിഡന്റുമായ സി. എൻ. ദയൻ മാതൃകയായി.
പാസ്സ്‌ബുക്കിൽ കണ്ട ഫോൺ നമ്പറിൽ വിളിച്ച് ഉടമസ്ഥന് തിരികെ നൽകുകയായിരുന്നു. വാമനപുരം എസ്എൻഡിപി യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ഡാനി സുരേന്ദ്രൻ, വാഴ്‌വേലിക്കോണം ശാഖ എക്സിക്യൂട്ടീവ് അംഗം കെ. അനിരുദ്ധൻ എന്നിവരുടെ സാന്നിധ്യത്തിലാണ് തിരികെ നൽകിയത്. ആനാകുടി, ഊനംപാറ, അഭയത്തിൽ ശോഭനയുടെ കയ്യിൽ നിന്നാണ് പണവും പേഴ്സുമെല്ലാം നഷ്ടപെട്ടത്. സ്വർണപ്പണയത്തിന് അടയ്ക്കുവാൻ കൊണ്ട് പോകവേയാണ് നഷ്ടമായത്. തിരികെ വാങ്ങുന്ന സമയം ശോഭനയുടെ ഭർത്താവ് വിജയനും
ഉണ്ടായിരുന്നു.