നാവായിക്കുളം ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പച്ചത്തുരുത്ത്കളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ നടന്നു. പ്രശസ്ത സാഹിത്യകാരൻ പെരിനാട് സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു.
ഹരിതകേരളം മിഷൻ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ പങ്കാളിയായി പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ ഏട്ട് പച്ചത്തുരുത്തുകൾ സൃഷ്ടിക്കുകയും മാതൃകാപരമായി പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത നാവായിക്കുളം ഗ്രാമ പഞ്ചായത്തിന് ഉപഹാരമായി സർക്കാർ നൽകിയ അനുമോദന പത്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ തമ്പി, പെരിനാട് സദാനന്ദൻ പിള്ളയിൽ നിന്നും ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് സൂര്യത്ത് ബീവി,
വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മണിലാൽ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനു, മെമ്പർമാരായ പ്രസാദ്, ദേവദാസൻ, മഞ്ജു, അസിസ്റ്റന്റ് സെക്രട്ടറി നജീമുദ്ദീൻ, എംജിഎൻആർഇജിഎസ് അസിസ്റ്റന്റ് എഞ്ചിനീയർ രാഹുൽ എന്നിവർ സംസാരിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിന് നേതൃത്വം നൽകിയ എംജിഎൻആർഇജിഎസ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ രാഹുൽ, ഓവർസീയർ അനീഷ്, രമ്യ,ഡേറ്റ എൻട്രി ഓപ്പറേറ്റർമാരായ സജീഷ്, അശ്വതി എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു.