കേരള സർക്കാരിന്റെ പച്ചതുരുത്ത് പദ്ധതിയുടെ ഭാഗമായി കിഴുവിലം ഗ്രാമപഞ്ചായത്തിനും അനുമോദന പത്രം കൈമാറി. ഇന്നേ ദിവസം കിഴുവിലം ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ അനുമോദന പത്രം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബി. അനിൽകുമാർ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാറിന് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ് ശ്രീകണ്ഠൻ, ജനപ്രതിനിധികളായ ബിജുകുമാർ, ഉണ്ണികൃഷ്ണൻ, ഷാജഹാൻ, സുജ, മിനി, സൈനാ ബീവി, സെക്രട്ടറി മിനി. ജി, എൻ. ആർ. ജി. എസ് ഉദ്യോഗസ്ഥർ ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.