പാങ്ങോട് : പാങ്ങോട് പഞ്ചായത്തില്‍ വട്ടക്കരിക്കകം ജംഗ്ഷനില്‍ രാവിലെ 6 മണിയോടെ കടയില്‍ ചായ കുടിക്കാന്‍ വന്നവരാണ് പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് വട്ടക്കരിക്കകം കോൺഗ്രസ് നേതാവ് ഷാനവാസിനെ അറിയിച്ചു. മാളത്തില്‍ ഒളിച്ച പാമ്പിനെ ഷാനവാസും പുളിക്കര റഷീദും കൂടി മാളം ഇടിച്ച് പാമ്പിനെ പിടികൂടുകയായിരുന്നു.പിടികൂടിയ പാമ്പിന് 15 കിലോയോളം ഭാരം വരും. കഴിഞ്ഞ ആഴ്ചയും ഈ പ്രദേശത്ത് നിന്ന് വട്ടക്കരിക്കകം ഷാനവാസ് പെരുമ്പാപിനെ പിടികൂടിയിരുന്നു.പാമ്പിനെ പാലോട് ഫോറസ്റ്റിന് കൈമാറി.
https://www.facebook.com/attingalvartha/videos/664309534495034/