ആറ്റിങ്ങൽ : ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ യുവതിയെ ആറ്റിങ്ങൽ പോലീസ് പിടികൂടി. ആലപ്പുഴ ചെങ്ങന്നൂർ, പുലിയൂർ വില്ലേജിൽ,പാണ്ഡവൻപാറ മലങ്കാവ് പുരയിടത്തിൽ രശ്മി (27) ആണ് അറസ്റ്റിലായത്.
കൊല്ലം,പള്ളിമൺ വില്ലേജിൽ,പുലിയില മുസ്ലിം പള്ളിക്ക് സമീപം തെങ്ങുവിള വീട്ടിൽ പ്രമോദിന്റെ വക ആറ്റിങ്ങൽ ടിബെ ജംഗ്ഷനിലുള്ള പികെ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് മുൻവശം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സെപ്റ്റംബർ 4ന് രാത്രി 8 മണിയോടെയാണ് സംഭവം. രണ്ടു പേർ ചേർന്നാണ് മോഷണം നടത്തിയത്. രശ്മി രണ്ടാം പ്രതിയാണ്.സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പോലീസിന് ലഭിച്ച രഹസ്യവിവത്തിന്റെ അടിസ്ഥാനത്തിൽ നിലമേലിൽ പ്രതികളെ പിടികൂടാൻ എത്തിയ പോലീസിനെക്കണ്ട് ഒന്നാം പ്രതി ഓടി രക്ഷപ്പെടുകയും രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒന്നാം പ്രതിയായ കൊല്ലം സ്വദേശി കൊല്ലം ജില്ലയിൽ കഞ്ചാവ് കച്ചവടം, മോഷണം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ്.ഇയാൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തിൽ സിഐ ഷാജി എസ്, എസ്.ഐമാരായ സനൂജ് എസ്, ശ്രീജിത്ത് ജെ, ആശ ഐ.വി , എ.എസ്.ഐ താജുദ്ദീൻ , രാജീവ്, സലിം, ഷെഫി, മറ്റു പോലീസ് ഉദ്യോഗസ്ഥരായ ബിന്ദു രാകേഷ്, ശ്രീജ, വിനു, സുധീഷ്, നിതിൻ, ബിന്ദു, അജി, നിയാസ് എന്നിവവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.