ആറ്റിങ്ങൽ : ആറ്റിങ്ങലിൽ അമ്മയെയും മകനെയും ആക്രമിച്ച കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ. ചിറയിൻകീഴ്, ആനത്തലവട്ടം, ലക്ഷംവീട് കോളനിയിൽ ഗോകുൽ കൃഷ്ണയാണ് അറസ്റ്റിലായത്.
ആറ്റിങ്ങൽ പൂവൻപാറ ശ്രീ ഭദ്ര ദേവി ക്ഷേത്രത്തിനു സമീപം പുത്തൻവീട്ടിൽ നിതിനെയും അമ്മ അജിതയെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.നിതിൻറെ ബന്ധുവായ പെൺകുട്ടിയുമായുള്ള ഒന്നാം പ്രതി കാർത്തിക്കിന്റെ അടുപ്പം വിലക്കിയതിലുള്ള വിരോധത്താൽ ആണ് ഒന്നുമുതൽ നാലുവരെ പ്രതികൾ നിതിൻറെ വീട്ടിൽ കയറി തല അടിച്ചു പൊട്ടിച്ചത്. ഒന്നാംപ്രതി കാർത്തിക്കിനെയും രണ്ടാംപ്രതി റമീസിയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബർ 16 ന് ചിറയിൻകീഴ് നിന്നും അറസ്റ്റ് ചെയ്ത മൂന്നാം പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇനി ഒരു പ്രതി കൂടി അറസ്റിൽ ആകാനുണ്ട്.
ആറ്റിങ്ങൽ ഡി വൈ എസ് പി സുരേഷ്,സി ഐ എസ് ഷാജി,എസ്ഐമാരായ സനൂജ് എസ്, ജോയി കെ, ശ്രീജിത്ത് ജെ, ഐവ് ആശ, എഎസ്ഐമാരായ താജുദീൻ, സുരേന്ദ്രൻ, പ്രദീപ്,സലിം,പോലീസ് ഉദ്യോഗസ്ഥരായ നിതിൻ, അജി,വിനു, സുധീഷ്,ബിജു,രാജേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു