പൂവച്ചൽ, ആലമുക്ക് എന്നിവിടങ്ങളിൽ മോഷണവും മോഷണ ശ്രമവും നടന്നത്. പണം, സിഗരറ്റ്, കപ്പലണ്ടി, മിഠായി എന്നിവയും ഒരു സൈക്കിളും ആണ് മോഷണം പോയത്. പൂവച്ചൽ അലമുക്കിൽ പറണ്ടോട് സ്വദേശിയുടെ ജലീലിന്റെ അൽ ജന തട്ടുകടയിൽ ഗേറ്റ് ചാടി കടന്ന് മോഷ്ടാവ് മേശ വലിപ്പ് കുത്തി തുറന്ന് ആയിരത്തോളം രൂപ കവർന്നു. കപ്പലണ്ടി മിഠായി ചോക്ലേറ്റ് , സിഗരറ്റ് എന്നിവ മേശയിൽ നിന്നും കുപ്പികളിൽ നിന്നുമായി എടുത്തു. ശേഷം അകത്തു മേശയിൽ ഇരുന്നു മദ്യപിക്കുകയും തുടർന്ന് പിൻ വാതിലിലെ കുറ്റി പൊളിച്ച് പുറത്തിറങ്ങി മലമൂത്ര വിസർജനം നടത്തി. പുലർച്ചെ നാലു മണിക്ക് കട തുറക്കാൻ എത്തിയപ്പോഴാണ് പൂട്ടു പൊളിഞ്ഞ നിലയിൽ കണ്ടെത്തിയത്. കടയുടെ പിന്നിലെ സ്റ്റോർ റൂം തുറക്കാനും ശ്രമം നടന്നു.
പൂവച്ചൽ ജമാ അത്തിലെ ജീവനക്കാരനായ ആയ പൂവച്ചൽ റോഡരികത്തു വീട്ടിൽ എ സെയ്ദ് കുഞ്ഞിന്റെ വീടിനു പുറത്തു വച്ചിരുന്ന സൈക്കിൾ മോഷ്ടിച്ചു കൊണ്ട് പോയി. വെള്ളിയാഴ്ച രാത്രി 8 30തോടെയാണ് സൈക്കിൾ വീടിനു സമീപം വച്ചത്. ശനിയാഴ്ച രാവിലെ പള്ളിയിൽ പോകാൻ നേരം സൈക്കിൾ എടുക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. പൂവച്ചൽ ജംഗ്‌ഷന് സമീപം സ്വദേശികളായ സെയ്യദും റിയാസും നടത്തുന്ന ഫ്രൂട്ട്സ് തട്ടിലും മോഷണ ശ്രമം നടന്നു.
കട മൂടി കെട്ടി വച്ചിരുന്ന പ്ലാസ്റ്റിക് കയറുകൾ മുറിച്ചു മാറ്റിയ നിലയിലായിരുന്നു. ഇവിടെ നിന്നും കുറച്ചു ഫ്രൂട്ട്സ് ഉപയോഗ ശൂന്യമാക്കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് സംഭവ സ്ഥലങ്ങളിൽ എത്തി പരിശോധന നടത്തി.
ഈ മാസം ഒന്നാം തീയതി കാട്ടാക്കടയിലും പൂവച്ചലിലെ പുന്നാംകരിയ്ക്കകത്തും മൂന്ന് കടകളിലായി സമാനായി കവർച്ച നടന്നിരുന്നു. ഇതിനു പിന്നലെയാണ് വീണ്ടും രണ്ടിടങ്ങളിൽ മോഷണവും ഒരിടത്ത് മോഷണ ശ്രമവും നടക്കുന്നത്.
പൂവച്ചൽ ജംഗ്ഷൻ കേന്ദ്രീകരിച്ചും അനവധി സ്ഥാപനങ്ങൾ ആണുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തു രാത്രി കാല പെട്രോളിങ് പോലീസ് ഊർജിതമാക്കണമെന്ന് പൂവച്ചൽ വ്യാപാരി വ്യവസായി താലൂക്ക് ഭാരവാഹി പൂവച്ചൽ നസീർ ആവശ്യപ്പെട്ടു.