നഗരൂർ : നെടുമ്പറമ്പ്, വടക്കോട്ടുകാവ് ക്ഷേത്രത്തിനു സമീപം ഏകദേശം 35അടി താഴ്ച്ചയുള്ള കിണറ്റിൽ അകപ്പെട്ട പോത്തിനെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. വടക്കോട്ടുകാവ് സ്വദേശി സച്ചുവിന്റെ ഉടമസ്ഥതയിലുള്ള പോത്തിനെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർമാരായ മുകുന്ദൻ, അനീഷ്, മനു വി. നായർ, ഫയർ ഓഫീസർമാരായ സുമിത്, സജിം, മനു, രാജഗോപാൽ ഫയർഓഫീസർ ഡ്രൈവർമാരായ ഷൈൻ ജോൺ, ദിനേശ്, ഹോം ഗ്വാർഡ് അനിൽകുമാർ, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.
https://www.facebook.com/153460668635196/posts/690758274905430/